ഓടിയൊളിക്കാന്‍ നമ്മള് തിരഞ്ഞെടുക്കുന്ന കുറേ സ്ഥലങ്ങളുണ്ട്. പലപ്പോഴും അവഗണിക്കപ്പെടുന്ന, ഓര്‍മ്മിക്കാതെ ഉപേക്ഷിക്കപ്പെടുന്ന ചിലയിടങ്ങള്‍. അമ്മയുടെ മടിത്തട്ടുമുതല് കിടപ്പറ, കുളിമുറി, സ്വന്തം വണ്ടി, സ്ഥിരം പോകാറുള്ള ദേവാലയങ്ങള്‍, സുഹൃത്തുക്കളുടെ ചുമലുകള്‍ അങ്ങനെയങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മള് ഉപയോഗിച്ച് മറക്കുന്ന.. തിരിച്ചു പരാതി പറയാതെ നമ്മള്‍ക്കുവേണ്ടി കാത്തിരിക്കുന്ന ചില മനസ്സുകള്‍.
കുട്ടിക്കാലത്ത് എല്ലാവരോടും പിണങ്ങിമാറി ഓടിമറഞ്ഞത് എവിടേക്കായിരുന്നു..?! തട്ടിന്‍പുറത്തെ പഴയ പത്രക്കെട്ടുകള്‍ക്കിടയില്‍.. വിതുമ്പലോടെ കാല്മുട്ടോടുചേര്ത്തു മുഖമമര്‍ത്തി കരഞ്ഞപ്പോള്‍ ആരും അടുത്തുണ്ടായിരുന്നില്ല. ഓരോ കണ്ണീര്‍ത്തുള്ളിയും പരാതികളായി താഴോട്ടുപതിച്ചു. പതിയെപ്പതിയെ എങ്ങലടി മാറുമ്പോള്‍ ചുറ്റും നോക്കി ദീര്‍ഘനിശ്വാസത്തോടെ എഴുന്നേല്ക്കും. താഴെ തന്നെക്കാത്തിരിക്കുന്ന വെളിച്ചം നിറഞ്ഞ ലോകത്തേക്ക് പടികളിറങ്ങും.
അടുത്ത പിണക്കം വരെ വിട !!
കുറേക്കൂടി വളര്‍ന്നപ്പോള്‍ മറ്റൊരിടം കിട്ടി. അടുത്തുള്ള അയ്യപ്പന്റെ അമ്പലത്തിലെ കല്ലുപാകിയ പടികള്‍. അതിനോട് ചേര്‍ന്ന് വലിയ ഒരു ചെമ്പകം നില്‍പ്പുണ്ട്. മിക്കപ്പോഴും അവിടമാകെ പൂക്കള്‍ വീണുകിടപ്പുണ്ടാവും. പടികള്‍ക്കിടയിലെ മണ്ണിന്റെ മുകളില്‍ ഇളമ്പച്ച നിറത്തില്‍ നന്നേ പൊക്കം കുറഞ്ഞ കുഞ്ഞുചെടികള്‍. അധികമാരും വരാത്ത ഒരു ചെറിയ അമ്പലമാണ്. പടികളിലിരുന്നാല്‍ അങ്ങുദൂരെ മാറി സര്പ്പക്കാവുകാണാം. അമ്മ വിലക്കിയിട്ടുള്ളതുകൊണ്ട് ഒരിക്കലും ആ തൊടിയിലൂടെ പോയിട്ടില്ല. ആരെങ്കിലും അതേവഴി കയറുന്നതു കണ്ടാല്‍പ്പിന്നെ അയാള്‍ കാവുകടന്നു പോണവരെ അങ്ങോട്ടുതന്നെ നോക്കിയിരിക്കും. ഇങ്ങനെ എത്രപേര്‍ക്ക് എന്റെ കണ്ണുകള്‍ കാവലിരുന്നിട്ടുണ്ട് !
അമ്പലത്തിന്റെ പടികള്‍ക്കു നല്ല തണുപ്പാണ്. ഒരു മഴ കഴിഞ്ഞു ചെന്നാല്‍പ്പിന്നെ പറയുകയും വേണ്ട. മിനുസപ്പെടുത്താത്ത കല്ലുകളിലെ കുഴികള്‍ക്കിടയില്‍ കണ്ണുനീരുപോലെ തെളിഞ്ഞ വെള്ളം കെട്ടിക്കിടപ്പുണ്ടാവും. അതിലേക്കു കൈയ്യിടുമ്പോള്‍ കണ്ണുകള്‍ താനെ അടയും.. ചിരിക്കും. അവിടിരുന്നു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്.. പഠിച്ചിട്ടുണ്ട്.. പാട്ടുപാടിയിട്ടുണ്ട്.. പൂക്കള്‍ കൂട്ടിയെടുത്ത് അമ്പലക്കുളത്തിലേക്ക് വാരിയെറിഞ്ഞിട്ടുണ്ട്.
നാട്ടില്‍ നിന്ന് താമസം മാറിയപ്പോള്‍ പിന്നീട് കോളേജ് ലൈബ്രറിയിലെ ഒരു കോണില്‍ നീക്കിയിട്ട മേശയിലും കസേരയിലും പിന്നെ എണ്ണിയാലൊടുങ്ങാത്ത പഴയ പുസ്തകങ്ങളിലുമായി അതേ തണുപ്പും സുഗന്ധവും ഓര്‍ത്തെടുത്തു.
ഒന്നും മറ്റൊന്നിനു പകരമാവില്ല !! സത്യം !!
വര്‍ഷങ്ങള്‍ക്കു ശേഷം എ സി യിട്ട, ഇംപോര്‍ട്ടഡ് ഫര്‍ണീച്ചറുകള്‍ നിരത്തിയിട്ട കോഫിഷോപ്പില്‍, മാറിമാറി ഉപയോഗിക്കുന്ന മുന്തിയയിനം എയര്ഫ്രെഷ്നെറുകളില് പുതിയ താവളങ്ങള്‍ കണ്ടെത്തുമ്പോള്‍.. അങ്ങുദൂരെ അതേ തട്ടിന്‍പുറവും അയ്യപ്പന്‍കാവും ചെമ്പകവും ഒരുപക്ഷേ കാത്തിരിക്കുന്നുണ്ടാവും .
ഞാനെന്ന ഈ ശരീരം കത്തിയമര്‍ന്നു ചാരമാവുമ്പോള്‍.. അടുത്ത കാറ്റതിനെ ഉയര്‍ത്തിയെടുത്ത്, പരാതികളില്ലാത്ത , ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന അതേ ഇടങ്ങളിലേക്ക് കൊണ്ടുപോകട്ടേ .
simple but it express the reality very well….
Thanks.. I think i shud take time n not go spontaneous:)
NANNAYITTUDU KAVITHAAAAAA
Thanks vyshakh..
kollaam,,,,
bhavi undu…..
ippo ful camera de munnilavumbo eppolenkilum olikkanam nnu thoneettundo???
Orupadu thavana:)
ഓ, ഇതെപ്പോ തുടങ്ങി…? എന്തായാലും, സംഗതി ക്ലാസ് ആയിട്ടുണ്ട് ട്ടാ…
Ippo restart cheythu..:) thankstto
ORU KARYAMCHODICHOTTAAE
Chodikku..
CAN U SND UR MAIL ID
poetryconnects@gmail.com
CHECK E MAIL
cheyythoooooooooo
kavitha nalloru feel kitti enikku ithu vayichu kazinjapol keep it up ……….
Thanks Glen:)!
a nice memoir…
me myself had an exprnce.. but i had ride my bycicle fast and tried to b away from the world..
ur comment .. nothing is nvr suit for another..
thank u.. stop the bicycle fr a while n hv visit.. then u will knw:)
hv a visit*
നന്നായി എഴുതിയിരിക്കുന്നു. എപ്പോഴും ലാളിത്യമൂറുന്ന ആഖ്യാന ശൈലി മടുപ്പില്ലാത്ത വായനാസുഖം നല്‍കും. അക്കാര്യത്തില്‍ കവിത വിജയിച്ചിരിക്കുന്നു.
വായനയില്‍ ഉടനീളം തന്റെ കഥ എന്ന ചിന്ത വായനക്കാരനില്‍ ഉണര്‍ത്താന്‍ കഴിയുന്നു. വായിച്ചപ്പോള്‍ കുട്ടിക്കാലം ഓര്‍മയുടെ കിളിവാതില്‍ തുറന്നു എത്തിനോക്കി.. അതിനു പ്രത്യേകം നന്ദി. നന്നായിട്ടുണ്ട്.
തിരക്കേറിയ ജീവിതയാത്രയ്ക്കിടയിലും എഴുത്തിനു വേണ്ടി സമയം കണ്ടെത്തുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
വീണ്ടും എഴുതുമല്ലോ..
സ്നേഹപൂര്‍വ്വം,
സാലു വര്‍ഗീസ്
http://salmavelikara.blogspot.com
മലയാളത്തില്‍ എഴുത്ത് കുറവായിരുന്നു. ശ്രമിക്കുന്നു അത്രയേയുള്ളൂ.:)
ആ ശ്രമം നന്നായിട്ടുണ്ട് .. എഴുത്ത് തുടരുക. മാതൃഭാഷ തരുന്ന സുഖം, സ്വാതന്ത്ര്യം, വേറൊരു ഭാഷയും നല്കില്ലല്ലോ.. മടി ആണ് എന്റെ പ്രശ്നം. എഴുത്തിനു അറിയാതെ ഒരു അര്‍ദ്ധവിരാമം ഇട്ടിരിക്കുന്നു. നല്ല രചനകള്‍ കാണുമ്പോള്‍ എഴുതാന്‍ കൊതി തോന്നും..
ഇതുതന്നെ ഞാന്‍ ഇന്ഗ്ലിഷില് എഴുതിയതാണ്. വായിച്ചു നോക്കിയപ്പോള്‍ സത്യം പറഞ്ഞാല്‍ വലിച്ചുകീറി ദൂരെയെറിയാന്‍ തോന്നി. ചിലത് പറയാന്‍ മലയാളവും ചിലതിനു ഇംഗ്ലീഷും വേണം:)
Oru nostalgic feel okke undu ketto….. kollam
thank u so much:)
നന്നായിട്ടുണ്ട്,ഇത് വായിച്ചപ്പോള്‍ പഴയ ഓര്‍മ്മകള്‍ മനസ്സിനെ ഒന്ന് തലോടി പോയ പോലെ,
നന്ദി……………………………
സന്തോഷം ഇര്‍ഷാദ്:)
kuttikkalam orthu poyi.. ororo kunhu karyavum perukki eduthu kooti cherthu vachathu pole.. 🙂
nostalgic!
wish to see thz visualized… 🙂
epozhenkilum oru film’nu script cheyanam nnu thoniyitundo…
cheythal class aavum. no doubt!
കുഞ്ഞുകുഞ്ഞു വല്യ കാര്യങ്ങള്‍ അല്ലെ:) എഴുത്ത് മറ്റുള്ളവരെ മടുപ്പിക്കില്ലായെങ്കില് എന്നെങ്കിലും കുറച്ചുകൂടി വ്യക്തതയോടെ ഇതുപകര്ത്തണം എന്നുണ്ട്, സ്ക്രീനിലേക്ക്:)
ഇപ്പോഴിതൊക്കെ വല്യ വല്യ കാര്യങ്ങളായി തോന്നുന്നുണ്ട്. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല. നമ്മടെ ചുറ്റുപാടുകള്‍ അത്രയ്ക്ക് മാറിപോയി. ഇങ്ങനെയൊക്കെ വായിക്കാനും, കേള്‍ക്കാനും, സിനിമയില്‍ കാണാനും മാത്രേ പറ്റു 🙂
ഒരു ഫിലിം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കോ.
we all wil support u!
വര്‍ഷങ്ങള്‍ എടുത്താലും , തുടക്കം ഇവിടെനിന്നാണെന്ന് മറക്കില്ല:) thank u:)
hmmmm 🙂
suprb chechi…. orutharam identity crisis avum lle infront f camera… i too face the same in that floor many times…. like a doll controlled by the remord held in smothrs hand 🙂
and sometimes u get so used with tht.. then u live along with it.. n u cnt nvr leave it behind:) lights n camera has done it fr me:)
vaayichapol njan samsaarikkunnath pole thonni… ithupoloru thattinpuravum pathrakkettukalum okke thanneyayirunnu annokke enteyum abhayasthanangal… achante tranfer thanne jeevithathinte ozhukku thirichuvittu… ezhuthan pattunnilla… cameraykku munnile inhibition pole thanne ezhithinum oru semicolon koduth nirthiyirikka….
dont do it!! scribble whtever u feel like.. i hv missed years thinking n its my little way of living:) cheers!!
btw.. thanks soumya:)
തിരക്കിന്റെ ലോകത്ത് ജീവിക്കുന്ന എല്ലാരും സ്വപ്നം കാണാറുള്ള കാഴ്ചകളെ വീണ്ടും പുനര്ജനിപിച്ചടിനു നന്ദി….
സന്തോഷം:)
Could actually feel floating through all those places…your writing is so Visual…Keep it up 🙂
Gud luck Kavitha
thank u so much:):)
Hi Kavitha,
You written verry well. The language is so simple and there is flow. After reading this i Got a nostalgic feeling of my childhood. Now days there is no time to remeber these things. . Continue the writing..
Regards
Syam
thanks a lot syam:)
My mail id is shyam2002@gmail.com. Puthiya post idumbol onnum link ayachal vayikan pattum. If u do not mind can i get ur mail id.
mine is poetryconnects@gmail.com will let u knw:)
നല്ല എഴുത്ത് ………….ആശംസകള്‍ …………..ഓര്‍മകള്‍ അയവിറക്കാന്‍ സഹായിച്ചു
സന്തോഷം ശ്രീകുമാര്‍:)
ayyappande ambalavum athinodu chernnukidakkunna chembakamaravum..pookkal veenukidakkunna irunda vazhiyum sarppakavumellam vayichu kazhiyumpol hridhayathilekku adhinivesam cheyyunnundu..grihthurutwamunarthunna manoharithakal hridhayathil ninnu kudiyozhinjittu aadhunika swondharyangalilekku transfer cheyyapedumpolum manasukondu aa pazhaya chembakathinde sughanthamulla olithavalathilekku pokan thidukkam kooottunna manasu.. mosamallatha bhavana.n i should say beautifull. if u didnt yet..try to watch neermathalathinde pookkal by sohan lal..based on the short story of our own madhavikutty
Kavithaa its really nice and touching.. oru nostalgic feeling evidunno uyarthezhunelkunna pole.. nice work.. keep writing.. 🙂
thanks rathish 🙂 thanks fr the visit!!
🙂
nannitundu kavitha
thanks arun:)
thanks to kavitha
It very touching , n every one run to their destination for peace at any perticular point of time n life . i run into fb nowerdays ,to my some real frnds whom i love…….n also ma room is also a destination nowerdays……good thought n writings n simple words kavitha……….keep writing………god bless u………………….
its very touching, n i run to fb nowerdays to whom i love alot to escape frm ma lonliness n depression, n ma room is also a very favorite destination 4 me………..
thanks naveen:)
Kavi… A big hug for u 🙂
I was almost speechless after reading it. U made me recollect even some of those my own petty fond memories. Ur words are so much picturesque that I could see it all in front of my eyes. Keep moving ur pen..
hugggssss:):) wht more to say!!
Ellam oru ormayaayikondirikkunna kaalam…. Palathum ormapolum illa ippol…. Keep writing…… U hav it in u…..
thanks nithin:)
nalla vakkukalll….!!
thank u:)