Posted in Malayalam Stories, people, places, romance, Short Stories

പ്രണയം

Image

മുപ്പതാണ്ടുകള്‍ക്കുമുന്‍പ്.. മഞ്ഞും മണ്ണും മാനവും ഏറെ തെളിഞ്ഞുകാണുന്ന ഒരു നാട്ടില്‍.

ഒരു ദിവസം വൈകുന്നേരം.
കണക്കുപുസ്തകത്തില്‍ കുത്തിക്കുറിച്ചുകൊണ്ട് സലിം. പലചരക്കുകടയില്‍ കുറച്ചുപേര്‍ അതുമിതും പറഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ട്. സലിമിന്‍റെ ശ്രദ്ധ അങ്ങുദൂരെ റോഡിന്‍റെ വളവിലാണ്. വാച്ചിലെ വിറയ്ക്കുന്ന സൂചികളും കണ്ണുകളിലെ തിടുക്കവും ഇടയ്ക്കിടെ കൂട്ടിമുട്ടുന്നുണ്ട്.പത്തുമിനിട്ട് കഴിഞ്ഞ് കാഹളം മുഴക്കിക്കൊണ്ട് ഒരു ബസു പ്രത്യക്ഷപ്പെട്ടു. അയാള്‍ ധൃതിയില്‍ എഴുന്നേറ്റു പുറത്തിറങ്ങി.
ഇമചിമ്മാതെ ഒറ്റനോട്ടത്തില്‍ അയാള്‍ മനസിലാക്കി.. അവളില്ല. പകരം തന്നെ നിസംഗതയോടെ നോക്കിയ ഒന്നുരണ്ടു മുഖങ്ങള്‍ അയാളെ തെല്ലൊന്നു പരിഭ്രമിപ്പിച്ചു.
”മുരളി.. നീയൊന്നു കടയിലിരിക്ക്.. ഞാനിപ്പോ വരാം” അയാള്‍ റോഡുമുറിച്ചുനടന്നു.
അവള്‍ എല്ലാദിവസവും പോകുന്ന വഴിയേ.. കോടമഞ്ഞില്‍ മറഞ്ഞും തെളിഞ്ഞും അയാള്‍ വേഗത്തില്‍ നടന്നു. വാപ്പ ആശുപത്രിയില്‍ കിടന്ന ഒരാഴ്ച അയാള്‍ ഈ വഴി വന്നതേയില്ല. പോസ്റ്റ്‌ ഓഫീസും കുരിശുപള്ളിയും കഴിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ.. കുത്തനെയുള്ള കയറ്റം. ഇരുവശത്തും കാട്ടുപൂക്കള്‍ തണുത്തു വിറങ്ങലിച്ചുനിന്നു. രണ്ടു മൂന്നു വളവുകള്‍ കഴിഞ്ഞതോടെ സലിം കിതച്ചുതുടങ്ങി. അവളുടെ വീടിനു രണ്ടു തൊടികള്‍ക്കിപ്പുറം സലിമിന്‍റെ വാപ്പായ്ക്ക് കുറച്ചു കാപ്പിതോട്ടമുണ്ട്. കയ്യാലയിടുക്കില്‍ ഒരു ചെറിയ പുളിമരത്തോടുചേര്‍ന്ന് രണ്ടു ചെറിയ വെട്ടുകല്ലുകള്‍ മാറ്റിനോക്കി.

 • രാധയുടെ കത്ത്

”ഇലയനക്കങ്ങളില്‍ പേടിച്ച ഒരു കാലമുണ്ടായിരുന്നു സലിം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇപ്പോള്‍ പക്ഷെ ഇരുട്ടിനും കാപ്പിതോട്ടത്തിലെ തണുപ്പിനും പിന്നെ നിങ്ങള്‍ക്കും ഒരേ തോന്നലാണ്. എനിക്കിന്ന് ഭയമില്ല. ഭയം മാറിയപ്പോള്‍ കൂടുതല്‍ ചിന്തിച്ചുതുടങ്ങി. എട്ടനോടൊപ്പം ഡല്‍ഹിക്ക് പോകണം. അവിടെ നിന്ന് പഠിക്കണം. എന്‍റെ അമ്മ കിടന്ന കട്ടില്‍.. ആ മുറിയില്‍ താമസിക്കണം. ഇവിടെ എന്നെ പിടിച്ചു നിര്‍ത്തുന്നത് നിങ്ങളോടുള്ള ഭ്രാന്തന്‍ സ്നേഹമാണ്. ഞാന്‍ വായിച്ച പുസ്തകങ്ങളിലൊന്നും എന്നെപ്പോലെ ഒരുവളില്ല. ഇനിയൊരിക്കല്‍ സലിമിനെ കണ്ടാല്‍ വീണ്ടുമതേ അവസ്ഥയിലാവും ഞാന്‍. നിങ്ങള്‍ അകലെനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ ഞാനെന്‍റെ പലായനം നടപ്പിലാക്കട്ടെ..
ഉപേക്ഷിച്ചുപോകുന്നത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ലോകമാണ്. അവിടെ നിങ്ങളുടെ ശാന്തമായ ചിരിയും കണ്ണുകളിലെ പ്രകാശവും ശ്വാസത്തിലെ കിതപ്പും ഒക്കെയുണ്ട്. തമ്മില്‍ പറഞ്ഞതൊക്കെയും എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളെപ്പോലെ ചിതറിത്തെറിച്ച് പോകട്ടെ. അമ്മ കഴിഞ്ഞാല്‍ എന്നെ ഏറ്റവുമധികം ചേര്‍ത്തുതലോടിയത് നിങ്ങളാണ്. ഇനിവരാന്‍ പോകുന്ന ദുരന്തങ്ങളൊന്നും ഞാനിന്നീ ചെയ്യുന്ന ഹത്യയ്ക്കൊപ്പമാവില്ല.
എനിക്ക് പോയേ തീരൂ..
അമ്മയുടെ താലി ഒരിക്കല്‍ നിങ്ങള്‍ എന്‍റെ കഴുത്തിലിട്ടുതന്നു. അതഴിക്കുന്നില്ല.
സലിം,
തിരികെയെഴുതേണ്ട.. തേടിവരികയും വേണ്ട.

ഇതെന്‍റെ ശരിയാണ്. എന്‍റെ പ്രണയവും.”

***

വര്‍ഷങ്ങള്‍ക്കിപ്പുറം ഡല്‍ഹിയിലെ അപാര്‍ട്ട്‌മെന്റില്‍, എണ്ണമയം പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതുണ്ട് പത്രക്കടലാസില്‍ പ്രൊഫസര്‍ രാധാലക്ഷ്മിയുടെ സിദ്ധാന്തങ്ങള്‍ വിറകൊണ്ടുവീണു. ജെ എന്‍ യുവിന്‍റെ ക്ലാസ്‌ മുറികളില്‍ നിന്ന് കിട്ടാത്തത്.. ഡോക്ടറേറ്റ്‌ പദവിക്കും നൂറുകണക്കിന് ശിഷ്യസമ്പത്തിനും പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കും നല്‍കാന്‍ കഴിയാത്തത്.. പ്രീഡിഗ്രി പരീക്ഷയെഴുതാതെ വാപ്പയുടെ പലചരക്കുകട നോക്കിനടത്താന്‍ പോയ,താനെഴുതിയ കവിതകളെ അദ്ഭുതത്തോടെ കേട്ടിരുന്ന, നീണ്ടുമെലിഞ്ഞ് ശാന്തനായ സലിമിനു കഴിഞ്ഞു.

ഇടുക്കി: കുട്ടിക്കാനം കല്ലേപ്പുറത്തു കാവനാലില്‍ സലിം മുഹമ്മദ്(52) അന്തരിച്ചു. ഭാര്യ: രാധാലക്ഷ്മി മകന്‍: ആലം
മൂന്നുമാസം പഴകിയ വാര്‍ത്തയ്ക്ക് മുകളിലായി സലിമിന്‍റെ പഴയ ഒരു ഫോട്ടോ..
***

കോടമഞ്ഞ് മൂടിനിന്ന ഒരു വൈകുന്നേരം.
ആലം അവരുടെ മുന്നില്‍ അയാള്‍ക്കറിയാവുന്നതൊക്കെ പറഞ്ഞു വിതുമ്പി.
”പത്തുവയസ്സുള്ളപ്പോള്‍ ദത്തെടുത്തു കൊണ്ടുവന്നതാണ്. ഉപ്പാ എന്നോട് രണ്ടു വര്‍ഷം മുന്നേയാണ് എല്ലാം പറഞ്ഞത്. അമ്മയുണ്ട്.. പക്ഷെ അന്വേഷിച്ചു പോവരുത്. ഇവിടെ വന്നാല്‍ മാത്രം തരാന്‍ ഒരു കത്തും ഏല്‍പ്പിച്ചിരുന്നു. ചിലപ്പോള്‍.. ഇതു തരാന്‍ വേണ്ടി മാത്രമാവും എന്നെ…”

 • സലിമിന്‍റെ കത്ത്

”ഞാനിട്ടുതന്ന താലി ഇപ്പോഴും രാധയുടെ കഴുത്തിലുണ്ടെങ്കില്‍.. മറ്റൊരു കുടുംബമില്ലെങ്കില്‍..
ഒരു ദിവസം എന്‍റെ വീട്ടില്‍ കഴിയണം. എന്‍റെ കബറിടത്തില്‍ ഒരുപിടി കാപ്പിപ്പൂക്കള്‍ വിതറണം. എന്നിട്ട് പോകുന്നതിനുമുന്‍പ് എന്തെങ്കിലും എഴുതിവയ്ക്കുക.. അതേയിടത്തില്‍.. പുളിമരത്തിനോട് ചേര്‍ന്ന്.
രാധാ.. ഇതാണ് എന്‍റെ ശരി.. എന്‍റെ പ്രണയവും.”

***

കാപ്പിത്തോട്ടത്തിലെ ഇരുട്ടും..തണുപ്പും..അയാളുടെ കണ്ണുകളിലെ വേദനയും രാധയെ വന്നുമൂടി.

Author:

Actor:Author:Blogger:TelevisionHost:Woman. ❤

49 thoughts on “പ്രണയം

   1. പ്രണയം തുളുമ്പുന്ന ഹൃദയങ്ങള്‍ക്കിടയില്‍ ഒരു നിഴലാട്ടം പോലും അലോസരം ശ്രഷ്ട്ടിക്കും

 1. പ്രണയം തുളുമ്പുന്ന ഹൃദയങ്ങള്‍ക്കിടയില്‍ ഒരു നിഴലാട്ടം പോലും അലോസരം ശ്രഷ്ട്ടിക്കും

 2. Prenayam spandanamano?…. thalodalano?…… mounamano?…vajalamano?….. pynkiliyano?…… aksharangalano?…. kavithayano?…. enthanu pranayam

 3. kavitha….. thante akshara koottangal madupichila marichu pranaya ormakalude oru ilam thennal mansilude kadanu poyi….. thanks kavitha…

 4. asthamaya sooryanteprakashakiranangalette kaaviniram poonda kadalinte theerath veruthe erikumbol manthamaruthande orilam thalodal pole kavithayude e aksharangal

 5. വളരെ ഇഷ്ടമായി ….. ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു….

 6. ആസ്പത്രി വരാന്തകളില്‍ നിന്ന് മഴ കാണുന്ന പോലെയല്ല.. അമ്പലമുറ്റത്തെ മഴ. ബാല്‍ക്കണിയില്‍ കാപ്പികുടിച്ചുകൊണ്ട് കാണുന്ന മഴയല്ല.. തെരുവോരങ്ങളിലെ മഴ. …ഒരേ മഴ ഓരോ ആളുകള്‍ക്കും ഓരോ അനുഭവം ആകുമ്പോള്‍ നാം എങ്ങനെ മഴയെ പ്രണയിക്കാതെ ഇരിക്കും ….കവി ..കവിത പോലെ നന്നായിരിക്കുന്നു ….:)

 7. pranayam athu oru sukhamulla vedana aanu . valare nannayitund kavitha . ezhuthinu nalla oru shyli und . oru ozhukku .

 8. . ഇതാണ് എന്‍റെ ശരി.. എന്‍റെ പ്രണയവും..
  nice reading and a worth quote..!

 9. kavitha…tats realy good….u hav a very bright future nd u rock now 2……wear more latest dress and u wil b t best

 10. ഇതാണ് എന്‍റെ ശരി.. എന്‍റെ പ്രണയവും.” ……….. varikal manassinod chernnunilkkunnu ……………. nice one …………

 11. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികള്‍ക്കും അതിന്റെതായ നിഷ്കളങ്കതയും സൗന്ദര്യവും ഉണ്ട്. പ്രണയും അതിലുള്‍പ്പെട്ടിരിക്കുന്ന ഒന്നു മാത്രം ‘അല്ല’ എന്ന് പറയേണ്ടി ഇരിക്കുന്നു.

  രാഹുല്‍

 12. സായാഹ്നം എനിക്കിഷ്ട്ടമാണ്…….നക്ഷത്രങ്ങളെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്…….പൂക്കളെയും…പൂമ്പാറ്റകളെയും…ഒരുപാടിഷ്ടമാണ്……
  അതിലും എത്ര…എത്ര…ഇഷ്ട്ടമായിരുന്നെന്നോ……എനിക്കു നിന്നെ!!!!!
  ഒരുപാട് സന്തോഷം തന്നു….ഒടുവിലൊരോര്മ്മ മാത്രമായി നീ മാഞ്ഞുപോകുമ്പോള് ഉള്ളിലെവിടെയോ ഒരു നൊമ്പരം……
  എങ്കിലും നല്ല നല്ല നിമിഷങ്ങള് നീ എനിക്കു തന്നു……ആ സുവര്ണ്ണ നിമിഷങ്ങളെ മറവിയുടെ കൈകളിലേക്ക് കൊടുക്കാതെ ഞാന്..
  എന്റെ ഹൃദയത്തില് സൂക്ഷിക്കും……എന്റെ ജീവന് ഈ ഭൂമിയില്നിന്നും….മായുന്നതു വരെ……
  എന്റെ പ്രണയം നിന്നില് തീരുന്നു…. നീ എന്നെ അറിഞ്ഞാലും…ഇല്ലെന്നു നടിച്ചാലും….ഇനി നിരസിച്ചാലും….
  വരണ്ടുണങ്ങിയ എന്റെ മനസ്സിന്റെ വിങ്ങലുകളിലേക്കാണ് നീ പെയ്തിറങ്ങുന്നത്…… ഈ ഇറ്റിവീഴുന്ന മഴയുടെ ഓരോ തുള്ളിയിലും…..നിന്റെ പ്രണയമുണ്ട് എന്ന് എനിക്കറിയാം….

  നന്നായിരിക്കുന്നു എഴുത്ത്.. Keep going… 😀 🙂

 13. Njn aadyamayittaanu ee pagile kadhakal vayikkunnathum comment cheyyunnathum…ee pagile kadhalk evideyokkeyo oru jeevanullathupole thonnunnu…prathyekichu ee kadhayk…

  Nammal jeevichu varunna jeevitha saahacharyangal anubhangal prathisandhikal ithil ninnellaamaanu ayaalude vyakthithvam poopa kollunnath…ennaanu njan karuthunnath..thettaanenkil shamikkanam…ithivide parayaan kaaranam kavitha chechiyude theekshanamaaya chinthakal, jeevitha veekshanangal, pranayam, dukham, ammayodulla sneham angane ellaam…
  Ee oru kaalaghattathil inganeyokke ezhuthaan kazhiyuka ennath daivam tharunna anugrahamaanu…athu orikkalum nashtappedaathe kaathu sookshikkuka…
  Iniyum ezhuthuka…..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s