
ഒന്‍പതാം നിലയിലെ വീടുകളില്‍ ഒന്നില്‍ നിന്നും മനോഹരവസ്തുക്കളും അതിമനോഹര സ്വപ്നങ്ങളും താഴോട്ടു പതിച്ചുകൊണ്ടേയിരുന്നു. താഴേയ്ക്കുള്ള യാത്രയില്‍ അവയില്‍ പലതും കണ്ണുതുറന്നും അല്ലാതെയും നിലവിളിച്ചുകൊണ്ടേയിരുന്നു.
ഭാരമുള്ളവ ആദ്യം കനംകുറഞ്ഞവ പിന്നീട് .. അങ്ങനെയാണല്ലോ..
കസേരകളെയും അലുമിനിയം പാത്രങ്ങളെയും വെണ്ണക്കല്പ്രതിമകളെയും പിന്നിലാക്കി അഞ്ചുനിമിഷങ്ങള്‍ പ്രായമുള്ള രണ്ടുകണ്ണീര്തുള്ളികള് താഴേയ്ക്ക് പാഞ്ഞു.
താഴെയെത്തിയിട്ടെന്തിന് !
തല്‍ക്ഷണം മാഞ്ഞു.
Nannayittundu. ….
Thank uu 🙂