ഒരു ബലൂണിൽ നിറയ്ക്കാനുള്ള വായുകൂടി നമ്മുടെ ശരീരത്തിനുള്ളിൽ സൂക്ഷിക്കാനാവതില്ല. ഒരു കുംബിൾ വെള്ളം ഒരു ദിവസത്തിൽ കൂടുതൽ നമ്മുടെയുള്ളിൽ നിൽക്കില്ല. ഈ ഭൂമിയിൽ ദിവസങ്ങൾ ആർക്കു കൂടുതൽ എന്ന് എനിക്കോ നിനക്കോ അറിയില്ല.ഇതു മൂന്നും , ഇതു മൂന്നും മതി ആർക്കും ആരുടെയും വായടപ്പിക്കാൻ.
കണ്ട പ്രകാശവും ഇരുട്ടും, കൊണ്ട കാറ്റും മഴയും ,കാണാത്ത പ്രണയവും , കണ്ടുമറന്ന ചിരിയും കണ്ണീരും.
ജീവിതം എനിക്കും നിനക്കും ഒരേപോലെയല്ല. കാരണം നമ്മുടെ കാഴ്ച്ചകൾ വേറെയാണ്. മരണത്തിൽ ഞാൻ സുഖം പ്രാപിക്കുമ്പോൾ, നീ വെറുതേ ജീവിതമവസാനിപ്പിക്കുന്നു. കാരണം എന്റെ കണ്ണുകളടഞ്ഞപ്പോൾ ഞാൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. നീയ്യൊ??
nice one
Love that💝
Thank u 🙂