Posted in Notes, people, romance, Scribblings

കുറിപ്പുകൾ – പത്ത്

Women-at-Dark

ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞതുപോലെ എന്റെ എറ്റവും നല്ല കഥയിൽ നീയുണ്ടാവും , കൂടുതൽ ചതിയും കുറച്ചുമാത്രം സ്നേഹവുമായി . അവിടെ ഇത്രനാളും നീയെന്നോട് പറഞ്ഞ നുണക്കഥകൾ ഒരോന്നായി മരച്ചില്ലകളിൽ തൂങ്ങിക്കിടപ്പുണ്ടാകും .

ആദ്യമൊക്കെ ഞാൻ വിശ്വസിക്കാതെ മറന്നവ.. പിന്നീട് കള്ളച്ചിരികളുടെ കോടമഞ്ഞിൽ നിന്നും പുറത്തിറങ്ങി ഞാൻ തന്നെ തിരിച്ചറിഞ്ഞവ ..

പ്രായം കൂടുമ്പോഴാണ് ചിലർക്കു വ്യക്തമായി കാഴ്ച്ചകിട്ടുന്നത് . ഇന്നു പഴയ അക്ഷരങ്ങൾ കൂട്ടിവായിക്കുമ്പോൾ പ്രണയത്തിന്റെ പീളക്കെട്ടില്ല . ഒരോ തവണയും ഓടിയടുത്തപ്പോൾ കൂടെക്കൊണ്ടുവന്ന വിശ്വാസത്തിന്റെ ഭാരവുമില്ല .

ഇന്നു ഞാൻ മധ്യവയസ്കയാണു .

ഉണർന്നിരുന്ന രാത്രികളെ ശപിക്കാതെ , അവയിലെനിക്കു പകുത്തുകിട്ടിയ നൂറായിരം നിശ്വാസങ്ങളെ ഓർത്തുചിരിയ്ക്കുന്ന , വികലയും വിചിത്രയുമായ മധ്യവയസ്ക !

Author:

Actor:Author:Blogger:TelevisionHost:Woman. ❤

10 thoughts on “കുറിപ്പുകൾ – പത്ത്

  1. പ്രായം കൂടുമ്പോഴാണ് ചിലർക്കു വ്യക്തമായി കാഴ്ച്ചകിട്ടുന്നത്. Absolutely right!. Great words. Kavitha again….

  2. പ്രായം കൂടുമ്പോഴാണ് ചിലർക്കു വ്യക്തമായി കാഴ്ച്ചകിട്ടുന്നത്.
    The Real reason behind it is, while we are young, we have a lot of Worldly Desires.!
    As age goes up ‘Worldly Desires’ gets decreases gradually due to increase in maturity, experience,
    ability to see the ground reality, as well as gradual increase of aversion towards things which
    are less in content. When there is lot of water in the pond, more is the chance for it to get contaminated,
    so lesser is the chance to see the floor of the pond! so when there’s less contaminated or less water
    then more shallow it will be !
    I don’t think Age is a factor of clarity of Mind, It is the factor of desires which matters the most !
    The less desires then more clarity.

    kavitha chechi carry on ….

  3. പലരും പറയും പ്രായം ആണ് പക്വത തെളിയിക്കുന്നത് എന്ന്…. എന്നാൽ അനുഭവങ്ങൾ ജിവിതത്തിന് പല ഭാവങ്ങൾ തരും… അത് തിരിച്ചറിയുമ്പോഴേക്കും നമ്മൾ മദ്ധ്യവയസ്ക്കനോ വൃദ്ധനോ ആയിക്കാണും……

  4. നിങ്ങളുടെ വാക്കുകൾക്കു മുണ്ടല്ലോ, അത്രമേൽ നിറമുള്ളൊരാർദ്രത… 💚

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s