Posted in Notes, people, places, Scribblings, Uncategorized

ആദ്യാന്തം

img_20160705_161449

പലതിനും മീതെയുള്ള പലകൂട്ടം പ്രിയങ്ങളിൽ ഒന്നാണ് പാതിരാത്തണുപ്പ് . എന്റെ ശരീരത്തിൽ തുളച്ചുകയറുന്നത് തണുപ്പോ അതോ ചുറ്റിനുമുള്ള ഇരുട്ടും നിലാവുമോ , എന്തായാലും പുലർച്ചെയെഴുന്നേൽക്കുമ്പോൾ തൊലിപ്പുറത്ത് പടർന്നുകിടക്കുന്ന രക്തത്തുടിപ്പുണ്ടാവും , ഉള്ളിൽ അവ്യക്തമായ ചിന്തകളും .

നല്ല മഴപെയ്ത ഒരു സന്ധ്യയ്ക്ക് ആദ്യമായി ഒരാളെ പരിചയപ്പെട്ടു . ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ , നിറയെ നിശബ്ദതയിൽ. നോട്ടങ്ങളിൽ നെഞ്ചിലെ നോവുമാത്രമേ കാണാൻ പറ്റിയുള്ളൂ . ചിരിയിൽ അന്നുവരെയുള്ള ഒറ്റപ്പെടലും. കൂടെയുള്ളത് മറുപാതിയെന്ന് തിരിച്ചറിയാൻ അധികനേരമെടുത്തില്ല . കഥകൾ പറഞ്ഞത് ചുറ്റിനും പെയ്തിറങ്ങിയ മഴത്തുള്ളികളാവും . കുറേനേരം കഴിഞ്ഞ് , തണുപ്പു വന്നു. ഇടതുകയ്യിലെ മോതിരവിരലിൽ തൊട്ടതും ഞാനോർത്തത് പമ്പാനദിയിൽ മുങ്ങിയതാണ് .

പന്ത്രണ്ട് വയസ്സുകാരി മലകയറുന്നതിനു മുന്നേ അച്ഛനൊപ്പം പമ്പയിലിറങ്ങി രാത്രി..

“മോളു പേടിക്കണ്ടാട്ടോ .. മൂക്കുപൊത്തിപ്പിടിച്ചോ , കണ്ണടച്ച് ദാ .. ഇങ്ങനെ ഒറ്റമുങ്ങൽ ..” അച്ഛൻ ശരണം വിളിച്ചുകൊണ്ട് അരയൊപ്പം വെള്ളത്തിൽ മുങ്ങി . ചുറ്റിനും അയ്യപ്പന്മാർ . സമയം പുലർച്ചെ ഒന്നരയായിട്ടുണ്ടാവും .

കറുത്ത പാവാടയും ജാക്കറ്റും അതിനുള്ളിലെ കൊച്ചുശരീരവും പതുക്കെ തയ്യാറെടുത്തു .

ഒഴുക്കുകുറഞ്ഞ ഭാഗത്തേയ്ക്ക് അച്ഛൻ എന്നെ മാറ്റിനിർത്തി . വഴുക്കില്ലാത്ത ഉരുളൻ കല്ലുകൾക്കിടയിൽ എന്റെ കുഞ്ഞുകാലുകൾ തടഞ്ഞുനിന്നു . നീണ്ടശ്വാസമെടുത്ത് മൂക്കുപൊത്തി , കണ്ണടച്ചു . അച്ഛന്റെ കൈ തോളത്തുണ്ടെന്നു തോന്നി . മുങ്ങാൻ തുടങ്ങി താണതും ശരണം വിളിയോർത്തു . പക്ഷെ ശരീരം കേട്ടില്ല . തല മുങ്ങുന്നതിനു തൊട്ടുമുന്നെ ഞാൻ ശരണം വിളിച്ചു . പകുതി വെള്ളത്തിനു മീതെയും ബാക്കിപകുതി വെള്ളത്തിലുമായി . ഇതിനിടയിൽ കണ്ണുതുറന്നു , മൂക്കിൽ നിന്നും കൈ മാറി .

രണ്ടുനിമിഷം ..

അയാളുടെ വിരലുകൾക്ക് പമ്പയിലെ അതേ തണുപ്പായിരുന്നു . കണ്ണടച്ചു തുറന്നതും , പാതിരാക്കാറ്റ് വന്നു . പന്ത്രണ്ട് വയസ്സുകാരി കൊണ്ട ആദ്യത്തെ പാതിരാക്കാറ്റ് .

സന്നിധാനത്തിൽ, തത്വമസിയ്ക്കുമുകളിൽ, മേഘങ്ങൾക്കിടയിൽ .. അന്നു ഞാൻ കണ്ടുമടങ്ങിയ ആരോ , ഒരു വ്യാഴവട്ടം കഴിഞ്ഞ് അതേ തണുപ്പിൽ , അതേ നേരത്ത് കണ്ടപോലെ. എനിക്കു കാണാനോ സ്വന്തമാക്കാനോ പറ്റില്ല . അതറിഞ്ഞുകൊണ്ടുതന്നെയാണ് അന്നു പുലർച്ചെ യാത്രയാക്കിയത് .

കഴിഞ്ഞ ദിവസം ഒരു പാതിരാക്കാറ്റ് പറഞ്ഞു ..

“അറുപതു കഴിയട്ടേ നിനക്ക്”

“ എന്തിനു” ഞാൻ ചോദിച്ചു .

“എന്നെ കാണാൻ വരണം”

“കാത്തിരിപ്പിനിടയിൽ ഞാൻ.. എനിക്കെന്തെങ്കിലും സംഭവിച്ചാലോ..?”

ഉത്തരം കിട്ടിയില്ല .

“പിന്നെയെനിക്ക് എന്താണു തടസ്സം അല്ലേ..” ഞാൻ ചിരിച്ചു .

കാറ്റിനും മേഘങ്ങൾക്കുമിടയിൽ ഉരുളൻ കല്ലുകൾക്കും ഒഴുക്കിന്നുമിടയിൽ , രണ്ടുനിമിഷങ്ങളുടെ കാഴ്ച്ചയാണെല്ലാം . നീയും ഞാനുമെല്ലാം..

ആദ്യാന്തം .

Author:

Actor:Author:Blogger:TelevisionHost:Woman. ❤

38 thoughts on “ആദ്യാന്തം

  1. കാറ്റിനും മേഘങ്ങൾക്കുമിടയിൽ ഉരുളൻ കല്ലുകൾക്കും ഒഴുക്കിന്നുമിടയിൽ , രണ്ടുനിമിഷങ്ങളുടെ കാഴ്ച്ചയാണെല്ലാം . നീയും ഞാനുമെല്ലാം….Excellent Kavitha…Please post more…

  2. മനസ്സിന്റെ നെരിപ്പോടിൽ ജ്വലിക്കുന്ന അഗ്നിനാമ്പുക ൾ,പമ്പയുടെ ഒഴുക്കിൽ ശരണമന്ത്രങ്ങൾ അലി ഞ്ഞില്ലാതാകുംമ്പോൾ ശബരീനാഥന്റ ദർശനപു ണ്യത്തിനായി അനന്തമായ ഒരുകാത്തിരിപ്പു്,ജീവിതത്തിന്റെറ രണ്ടാംപാദം ഒരു വേള ഇവിടെ അവസാനി ച്ചേക്കും…….

  3. Gud..i came accross ur scribbles accidentally,it really surprised me..coz had seen u only as an anchor..here u proved that ur blessed wit anthr talent too.congrats

  4. ഏതോ സിനിമയിൽ ആരോ പറഞ്ഞ പോലെ….
    നീയും ഞാനുമൊക്കെ ആരുടെയെങ്കിലുമൊക്കെ തോന്നൽ ആണെങ്കിലോ….

  5. ഭക്തിയിലേക്ക് ഇനിയൊരു കാത്തിരിപ്പ് ………..
    അയ്യനോടൊപ്പം…
    അതോ അതിനു മുമ്പ് വിവേചന കെട്ടഴിച്ച് ഞാനും…
    ആ പാതിരാ കാറ്റിലേക്ക്…
    അയാളിലേക്ക്..
    വീണ്ടും ആ ഭക്തി രസം

  6. ശബരിമലയിൽ പോയവർക്കേ അതു മനസ്സിലാകൂ …. അതേ അനുഭവം ഇത് വായിച്ചപ്പോൾ…. നന്ദി.

  7. എഴുത്തിലെ ഓരോ വരികളും മനോഹരം …………. (y) ഇനി യുള്ള എഴുത്തുകള്‍ ഇതിലും മനോഹര മാവട്ടേ എന്ന് ആശംസിക്കുന്നു………….

  8. good one… very nice brief but leaving a long trail of memories.. taken me back to my first sabarimala yathra and the beautiful childhood which will never come back.. thank you.. keep going

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s