അധികം അടുത്തറിയാത്ത ഒരാൾ പോവുമ്പോൾ പ്രത്യേകതരം വീർപ്പുമുട്ടലാണ് . കണ്ണുനിറയും പക്ഷേ കരയാതെ പിടിച്ചുനിർത്തും. കണ്ണീർ അളവുകോലാണോ …?
കുറേ മറന്ന കാര്യങ്ങൾ ഓർമ്മ വരും . ചിലത് ഓർത്തെടുക്കും .. അവസാനമായി എന്ന് കണ്ടു , കണ്ടപ്പോൾ നന്നായി അവരോടു സംസാരിച്ചിടുന്നോ, അവരുടെ മുഖത്തു സന്തോഷമുണ്ടായിരുന്നോ.. ചോദ്യങ്ങൾ ഇങ്ങനെ തുടർച്ചയായി പൊങ്ങിവരും .
ഇതിപ്പോൾ ചിറ്റയാണ് . ചെറുതിലേ മുതൽക്ക് ഇടയ്ക്കു മാത്രം കണ്ടിട്ടുള്ളയാൾ. വിവാഹം ചെയ്തു വീട്ടിൽ വന്നത് ഓർക്കുന്നുണ്ട്. സ്റ്റീൽ ഗ്ലാസിൽ ചായ കൊണ്ടുതരുന്നത് ഓർമ്മയുണ്ട് , പ്രതീക്ഷകൾ നിറഞ്ഞ മുഖവും നിരാശയുടെ നോട്ടങ്ങളും കണ്ടിട്ടുണ്ട് . അധികം ഒരുങ്ങികണ്ടിട്ടില്ല. ചെറുതിലെ കണ്ട ആളുകളും നോട്ടങ്ങളും അവരുടെ/അവയുടെ അർത്ഥങ്ങളും വർഷങ്ങൾ കഴിഞ്ഞാണ് മനസിലാവുക. ചിലതു ഇപ്പോഴും ബോധത്തിന് മറുവശത്താണ്.
അവരോടൊപ്പമോ അവരുടെയോ ഒരു ചിത്രമില്ല . എന്തൊരു വിചിത്ര ബന്ധങ്ങളാണ് ! ചിരികൾ ഓർത്തെടുക്കുന്നു , അവരുടെ ചലനമുള്ള ദിനങ്ങൾ ഓർക്കുന്നു .. എല്ലാറ്റിനുമൊടുവിൽ സമാധാനത്തിനായി പ്രകൃതിയുടെ തുലാസ്സെടുക്കും . ഞാനും നമ്മളും നിങ്ങളും അവരും ഒക്കെയൊക്കെ ഒരേപോലെ . ഒറ്റക്ക് .
The only Writer whom I follows, most of your words related to my life as well
Thanks
അതെ. അവർ പോകുമ്പോൾ അത് നമ്മെ ചിന്തിപ്പിക്കുന്നു. ഞങ്ങൾക്ക് കൗതുകമുണർത്തുന്ന എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്‌തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.
നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ആളുകൾ, നമ്മൾ നിസ്സാരമായി കാണുന്ന ആളുകളാണ്