Posted in Malayalam Poetry, people, poem, poetry

പതുക്കെയാണ് / കവിത

പതുക്കെയാണ് മരണം ,

ദിവസങ്ങൾക്കൊടുവിൽ ,

പരക്കെയുള്ള നീളൻ പിടച്ചിടലുകൾക്കൊടുവിൽ

പതുക്കെയാണ് മരണം ,

കാത്തിരിപ്പിനൊടുവിൽ

കലർപ്പുള്ള വേനൽ

കാറ്റിനും മഴയ്ക്കുമൊടുവിൽ

പതുക്കെയാണ് മരണം ,

പലർക്കും നിനക്കുമെനിക്കും

നേരറിയാത്ത, നിഴൽ

പറഞ്ഞ കഥയ്ക്കൊടുവിൽ

കഥയ്ക്കുള്ളിൽ കാറ്റും മഴയും കുറച്ചു പിടച്ചിലുകളും മാത്രം

പതുക്കെയല്ലത്..

പ്രാണനറിഞ്ഞത് .

Posted in Malayalam Poetry, people, places, poem, poetry, romance, Scribblings

കരിമഷി പറഞ്ഞത് .. / കവിത

പതിയെപ്പാടിയ പാട്ടിൽ നിന്നൊരീണം

പറന്നുവന്നു ചാരെയിരുന്നുവോയിന്നും

പാതിയടഞ്ഞ വാതിലിനപ്പുറം

കനലും കണ്ണുനീരും പടർന്ന വിരലൊന്നു കണ്ടുവോ നീയും

ആർക്കുമറിയാത്ത പേരിലൊന്നിൽ ഞാനൊളിച്ചുകഴിയവേ

കാറ്റും പേമാരിയും പിന്നെ കാലവും താണ്ടി

ഈ തകർന്നഭൂവിൽ,

എത്രദൂരം .. എത്രയാണ്ടുകൾ

നിഴലും നീറ്റലുമായി നമ്മളിനിയീ പിണക്കം പറഞ്ഞുതീർക്കും

പുതിയവൃണങ്ങൾ ചോദിക്കും നീയാരെന്ന് ..

കരിമഷിയപ്പൊഴും തിടുക്കത്തിൽ കഥമെനയും

കറുത്ത പുടവയും

കാതിലോലയും

പിന്നെയീ കാത്തിരിപ്പും ..

ഒക്കെയുമീഞാൻ

ബാക്കി സർവ്വവും നീ .