
പതുക്കെയാണ് മരണം ,
ദിവസങ്ങൾക്കൊടുവിൽ ,
പരക്കെയുള്ള നീളൻ പിടച്ചിടലുകൾക്കൊടുവിൽ
പതുക്കെയാണ് മരണം ,
കാത്തിരിപ്പിനൊടുവിൽ
കലർപ്പുള്ള വേനൽ
കാറ്റിനും മഴയ്ക്കുമൊടുവിൽ
പതുക്കെയാണ് മരണം ,
പലർക്കും നിനക്കുമെനിക്കും
നേരറിയാത്ത, നിഴൽ
പറഞ്ഞ കഥയ്ക്കൊടുവിൽ
കഥയ്ക്കുള്ളിൽ കാറ്റും മഴയും കുറച്ചു പിടച്ചിലുകളും മാത്രം
പതുക്കെയല്ലത്..
പ്രാണനറിഞ്ഞത് .